Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhyan

പു​രു​ഷ​നോ​ളം ആ​കാ​ൻ സ്ത്രീ​യ്ക്ക് പ​റ്റി​ല്ല, പൃ​ഥ്വി​രാ​ജോ ധ്യാ​നോ ‘അ​മ്മ’ നേ​തൃ​ത്വ​ത്തി​ൽ വ​ര​ണം: കു​ള​പ്പു​ള്ളി ലീ​ല

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ ന​ട​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി കു​ള​പ്പു​ള്ളി ലീ​ല.

നേ​തൃ​ത്വ​ത്തി​ല്‍ എ​പ്പോ​ഴും ഒ​രു പു​രു​ഷ​ൻ വേ​ണ​മെ​ന്നും ആ​ണി​നും പെ​ണ്ണി​നും ഒ​രി​ക്ക​ലും തു​ല്യ അ​വ​കാ​ശം കൊ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഒ​രി​ക്ക​ലും പു​രു​ഷ​നോ​ളം ആ​കാ​ൻ സ്ത്രീ​യ്ക്ക് പ​റ്റി​ല്ലെ​ന്നും പു​തി​യ പ്ര​സി​ഡ​ന്‍റാ​യി പൃ​ഥി​രാ​ജ് വ​ര​ണ​മെ​ന്നും ലീ​ല പ​റ​ഞ്ഞു.

സി​നി​മാ ക​മ്പ​നി എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

"ഞാ​ൻ അ​മ്മ​യി​ൽ മെ​മ്പ​റാ​ണ്. എ​നി​ക്ക് എ​ല്ലാ മാ​സ​വും ഒ​ന്നാം തി​യ​തി അ​യ്യാ​യി​രം രൂ​പ കൈ​നീ​ട്ടം കി​ട്ടു​ന്നു​ണ്ട്. അ​മ്മ​യി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ളി​ൽ ന​മു​ക്കൊ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല.

'ഓ​ടും കൂ​ലി​യും'​ഒ​രു​പോ​ലെ​യാ​ണെ​ന്ന് കേ​ട്ടി​ട്ടി​ല്ല. ഇ​നി ഞാ​നെ​ന്തെ​ങ്കി​ലും പ​റ​ഞ്ഞി​ട്ട് വേ​ണം വ​ലി​യ പ്ര​ശ്ന​മാ​കാ​ൻ. പ​ക്ഷേ എ​നി​ക്ക് ഒ​രു അ​പേ​ക്ഷ​യെ ഇ​വ​രോ​ടെ​ല്ലാം കൂ​ടി പ​റ​യാ​നു​ള്ളൂ, ഈ ​സം​ഘ​ട​ന പൊ​ളി​ക്ക​രു​ത്. അ​ത് നി​ല​നി​ൽ​ക്ക​ണം.

ഞാ​നൊ​ക്കെ അ​തു മാ​ത്രം സ്വ​പ്നം ക​ണ്ട് ജീ​വി​ക്കു​ന്ന​താ​ണ്. എ​ന്നെ​ക്കാ​ളും പ​രാ​ധീ​ന​ത​യു​ള്ള​വ​ർ ഈ ​സം​ഘ​ട​ന​യി​ലു​ണ്ട്. അ​വ​രു​ടെ ജീ​വി​ത​മാ​ർ​ഗ​മാ​ണി​ത്. വേ​റെ അ​സു​ഖ​മൊ​ന്നും വ​ന്നി​ല്ലെ​ങ്കി​ൽ ഈ ​കൈ​നീ​ട്ടം മാ​ത്രം മ​തി ഞ​ങ്ങ​ൾ​ക്ക് ജീ​വി​ക്കാ​ൻ. എ​ല്ലാ​വ​രും കൂ​ടി ഇ​ത് ക​ള​യ​രു​ത്.

ഇ​ന്ന് ഈ ​സം​ഘ​ട​ന​യി​ൽ കൂ​ടു​ത​ലും ചെ​റു​പ്പ​ക്കാ​രാ​ണ് ഉ​ള്ള​ത്. ത​ർ​ക്കി​ക്കു​ന്ന​വ​രും ത​ർ​ക്കി​ക്കാ​ത്ത​വ​രും എ​ന്ന് തു​ട​ങ്ങി പ​ല​ത​ര​ത്തി​ലു​ള്ള ആ​ളു​ക​ളു​ണ്ട്. പ​ക്ഷേ നി​ങ്ങ​ളെ​ല്ലാ​വ​രും കൂ​ടി ഇ​തി​നെ പൊ​ളി​ക്ക​രു​ത്. ആ ​ഒ​രു അ​പേ​ക്ഷ മാ​ത്ര​മെ എ​നി​ക്കു​ള്ളൂ. അ​തി​ൽ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​നി​ല്ല.

ഒ​രു കൊ​ല​പാ​ത​ക​ത്തി​ന് സാ​ക്ഷി പ​റ​ഞ്ഞാ​ൽ കൊ​ന്ന​തി​നെ​ക്കാ​ളും വ​ലി​യ കു​റ്റ​മാ​കു​ന്ന കാ​ല​മാ​ണി​ത്. അ​തു​കൊ​ണ്ട് പ​റ​ഞ്ഞാ​ലും കു​റ്റ​മാ​കും. എ​നി​ക്ക് ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​സം​ഘ​ട​ന. ഇ​തി​നെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന ആ​യി​ര​ങ്ങ​ളു​ടെ കാ​ര്യ​മാ​ണ് ഞാ​ൻ പ​റ​യു​ന്ന​ത്.

എ​ന്ത് അ​ന്ത​സാ​യ രീ​തി​യി​ൽ പോ​യി​രു​ന്ന സം​ഘ​ട​ന​യാ​ണി​ത്. ഒ​രു കു​ഴ​പ്പ​വും ഇ​ല്ലാ​യി​രു​ന്നു. നാ​ളി​തു​വ​രെ കൈ​നീ​ട്ടം മു​ട​ങ്ങി​യി​ട്ടി​ല്ല. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഞ​ങ്ങ​ൾ​ക്കു​ണ്ട്, അ​ങ്ങ​നെ എ​ല്ലാ​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും മു​ട​ങ്ങാ​തെ കി​ട്ടും. 

പു​രു​ഷ​ന്മാ​രാ​ണാ​ല്ലോ ആ​ദ്യം ഈ ​സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​വ​ർ​ക്കെ​ന്താ​യി​രു​ന്നു കു​ഴ​പ്പം? അ​വ​രാ​ണോ സം​ഘ​ട​ന പൊ​ളി​ച്ച​ത്. ഇ​പ്പോ​ൾ പു​രു​ഷ​ന്മാ​ർ വ​ള​രെ കു​റ​വ​ല്ലേ ഉ​ള്ള​ത്. എ​ന്തി​നാ​ണ് പു​രു​ഷ മേ​ധാ​വി​ത്വം എ​ന്നൊ​ക്കെ​യു​ള്ള വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്? ഞാ​നാ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​നി​ല്ല. വ​ല്ല​തും പ​റ​ഞ്ഞാ​ൽ നാ​ളെ മു​ത​ൽ എ​ന്റെ പു​റ​ത്താ​കും കു​തി​ര ക​യ​റു​ക!

എ​നി​ക്ക് പ​ല​തും തു​റ​ന്ന് പ​റ​യാ​നു​ണ്ട്. ഞാ​ൻ അ​തെ​ല്ലാം മൂ​ടി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത്ര​യും വ​ർ​ഷ​മാ​യി​ട്ടും ഞാ​ന​തെ​ല്ലാം വേ​ണ്ടെ​ന്നു വ​ച്ച​താ​ണ്. നേ​തൃ​മാ​റ്റ​ത്തെ കു​റി​ച്ചും ഒ​ന്നും പ​റ​യു​ന്നി​ല്ല. മ​ര്യാ​ദ​യ്ക്ക് ഇ​ത് മു​ന്നോ​ട്ട് പോ​ക​ട്ടെ, അ​ത്ര​മാ​ത്രം. 

'അ​മ്മ' ഞ​ങ്ങ​ളു​ടെ മൊ​ത്തം നി​ല​നി​ൽ​പ്പാ​ണ്, ആ​ത്മാ​വാ​ണ്. അ​തി​നെ ക​ള​ങ്ക​പ്പെ​ടു​ത്താ​നി​ല്ല. പി​ന്നെ ഇ​പ്പോ​ൾ ഒ​ട്ടും ക​ള​ങ്ക​പ്പെ​ട്ടി​ട്ടി​ല്ല​ല്ലോ! പ​ക്ഷേ ഞാ​നാ​യി അ​തി​ന് മു​തി​രി​ല്ല. 'അ​മ്മ'​യി​ൽ ഇ​നി നേ​തൃ​മാ​റ്റം വ​രി​ക​യാ​ണെ​ങ്കി​ലും യു​വ​ക്കാ​ളൊ​ന്നും വ​ന്നി​ട്ട് കാ​ര്യ​മി​ല്ല.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഇ​ന്ന​സെ​ന്‍റും ഒ​ന്നും യു​വാ​ക്ക​ളാ​യി​രു​ന്നി​ല്ല​ല്ലോ? എ​ന്ത് മ​നോ​ഹ​ര​മാ​യി​ട്ടാ​ണ് ആ ​കാ​ല​ത്ത് അ​മ്മ പ്ര​വ​ർ​ത്തി​ച്ച​ത്. ഒ​രു ക​ല്ലു​ക​ടി​യും ഇ​ല്ലാ​യി​രു​ന്നു. തി​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ആ​രും മ​ത്സ​രി​ക്കാ​ൻ പോ​ലും വ​രി​ല്ലാ​യി​രു​ന്നു. അ​വ​ർ ത​ന്നെ എ​ത്ര​കാ​ലം നേ​തൃ​ത്വം ന​ൽ​കി.

എ​ന്തി​നും ഒ​രു മ​ര്യാ​ദ വേ​ണം, നേ​തൃ​ഗു​ണം വേ​ണം. ആ​സി​ഫ് അ​ലി, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, പൃ​ഥി​രാ​ജ് എ​ന്നി​വ​രി​ൽ ആ​ര് പ്ര​സി​ഡ​ന്‍റ് ആ​ക​ണ​മെ​ന്ന് ചോ​ദി​ച്ചാ​ൽ ഞാ​ൻ പൃ​ഥി​രാ​ജെ​ന്നെ പ​റ​യൂ. കാ​ര​ണം പൃ​ഥി​യ്ക്ക് ആ​രെ​യും പേ​ടി​യി​ല്ല. എ​ന്തു​വ​ന്നാ​ലും ഉ​ള്ള കാ​ര്യം അ​തു​പോ​ലെ പ​റ​യു​ന്ന​യാ​ളാ​ണ്. അ​ഭി​ന​യം പോ​ലെ ന​ല്ല സ്വ​ഭാ​വ​ത്തി​നും ഉ​ട​മ​യാ​ണ്. 

കാ​ർ​ക്ക​ശ്യ മ​നോ​ഭ​വ​മു​ള്ള ആ​ൾ വ​ര​ണ​മെ​ന്നാ​ണെ​ങ്കി​ൽ ഞാ​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​നെ പി​ന്തു​ണ​യ്ക്കും. നി​ല​വി​ലു​ള്ള ആ​രെ​യും മോ​ശ​ക്കാ​രാ​ക്കി പ​റ​യു​ക​യ​ല്ല. ഇ​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഈ ​പ​റ​ഞ്ഞ​വ​രാ​ണ് അ​നു​യോ​ജ്യ​ർ. ലാ​ലേ​ട്ട​നും മ​മ്മൂ​ട്ടി​യും തി​രി​ച്ചു വ​ന്നാ​ലും ന​ല്ല​താ​ണ്.

എ​പ്പോ​ഴും നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു പു​രു​ഷ​ൻ വേ​ണം. ആ​ണി​നും പെ​ണ്ണി​നും ഒ​രി​ക്ക​ലും തു​ല്യ അ​വ​കാ​ശം കൊ​ടു​ക്കാ​ൻ പാ​ടി​ല്ല. ഒ​രി​ക്ക​ലും പു​രു​ഷ​നോ​ളം ആ​കാ​ൻ സ്ത്രീ​യ്ക്ക് പ​റ്റി​ല്ലെ​ന്നാ​ണ് ഞാ​ൻ പ​റ​യു​ന്ന​ത്.

മു​ഖ​ത്ത് മീ​ശ മു​ള​ച്ച​വ​രാ​ണ് പു​രു​ഷ​ന്മാ​ർ! ത​ല്ലാ​ൻ പോ​ലും മു​ഖ​ത്ത് മീ​ശ​യു​ണ്ടേ​ൽ ഇ​റ​ങ്ങി​വാ​ടാ എ​ന്ന​ല്ലേ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം തു​ല്യ​ത പ​റ​യു​ന്ന സ്ത്രീ​ക​ൾ എ​ന്തി​നാ​ണ് മു​ഖ​ത്ത് ഒ​രു രോ​മം മു​ള​ച്ചാ​ൽ ഉ​ട​നെ ക​ള​യാ​ൻ ന​ട​ക്കു​ന്ന​ത്! ആ​ണി​ന്‍റെ തു​ല്യാ​വ​കാ​ശ​മാ​ണ് വേ​ണ്ട​തെ​ങ്കി​ൽ ക​ള​യാ​ൻ ന​ട​ക്ക​രു​ത്. അ​തേ​സ​മ​യം സ്ത്രീ ​പു​രു​ഷ​ന്‍റെ അ​ടി​മ​യു​മ​ല്ല. എ​ന്നാ​ൽ പു​രു​ഷ​നെ​ക്കാ​ൾ ഒ​രു​പ​ടി താ​ഴെ​യാ​ണ് സ്ത്രീ. ​വ​നി​താ ക​മ്മീ​ഷ​ന്‍ പോ​ലെ പു​രു​ഷ ക​മ്മീ​ഷ​ൻ വേ​ണം. ഞാ​ന​തി​നെ പി​ന്തു​ണ​യ്ക്കു​ന്ന ഒ​രാ​ളാ​ണ്.  

 

 

Latest News

Corehub Up